
ഹലാൽ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിർമ്മാണത്തിലുമൊരുങ്ങുന്ന ചിൽഡ്രൻസ് ഫാമിലി മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മലയാളികളുടെ പ്രിയതാരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. നവാഗതനായ അമീൻ അസ്‌ലം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കും.
ക്രോസ് ബോർഡർ കാമറ, ഇമാജിൻ സിനിമാസിന്റെ ബാനറിൽ സക്കരിയ, പിബി അനീഷ്, ഹാരിസ് ദേശം എന്നിവരാണ് നിർമാണം. അനീഷ് ജി മേനോൻ, അനുസിത്താര, അജുവർഗീസ്, ഹരീഷ് കണാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്. ചായാഗ്രഹണം ജിംഷി ഖാലിദാണ്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ജാസി ഗിഫ്റ്റും, ഗഫൂർ എം ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.
നിരവധി സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എഡിറ്റർ: രതീഷ് രാജ്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഇർഷാദ് പരാരി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, സൗണ്ട് ഡിസൈൻ: വിക്കി & കിഷൻ, കോസ്റ്റൂം ഡിസൈനർ: ഇർഷാദ് ചെറുകുന്ന്, കാസ്റ്റിം ഡയറക്ടർ: നൂറുദ്ധീൻ അലി അഹ്മദ്, മേക്കപ്പ് :ഹക്കീം കബീർ, പ്രൊഡക്ഷൻ കോർഡിനേഷൻ: ഗിരീഷ് അത്തോളി, സ്റ്റിൽസ്: സിനറ്റ് സേവിയർ, പബ്ലിസിറ്റി ഡിസൈൻ: പോപ്‌കോൺ, പി ആർ ഒ: ആതിര ദിൽജിത്ത്.