
ന്യൂഡൽഹി: ലോക്കോ പൈലറ്റുമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവെളികളിലൊന്നാണ് മൂടൽമഞ്ഞ്. മൂടൽമഞ്ഞ് മൂലം പുറത്തെ കാഴ്ചകൾ നഷ്ടമാകുന്നത് ട്രെയിൻ അപകടങ്ങൾക്ക് ഇടയാക്കും. ഈ വെല്ലുവിളി നേരിടാൻ ഡ്രൈവർമാരെ സഹായിക്കാനായി ട്രെയിനുകളിൽ ഒരു ഉപകരണം സ്ഥാപിച്ചിരിക്കുകയാണ് റെയിൽവേ.
ഇപ്പോഴിതാ ഒരു സ്റ്റേഷനിൽ മൂടൽ മഞ്ഞ് പ്രഖ്യാപിക്കുന്നതും അതിന് ശേഷമുണ്ടാകുന്ന നടപടിക്രമങ്ങളും വ്യക്തമാക്കിയിരിക്കുകയാണ് നോർത്തേൺ റെയിൽവേ ജനറൽ മാനേജർ അശുതോഷ് ഗംഗൽ. ' ഈ വെല്ലുവിളി നേരിടാൻ റെയിൽവേയിലെ വിവിധ വകുപ്പുകൾ ചേർന്നാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ മൂടൽമഞ്ഞുണ്ടോയെന്ന് പരിശോധിക്കാനായി ഒരു വസ്തു വയ്ക്കും. ഈ വസ്തു ദൃശ്യമാകുന്നില്ലെങ്കിൽ സ്റ്റേഷൻ മാസ്റ്റർ മൂടൽമഞ്ഞ് അവസ്ഥ പ്രഖ്യാപിക്കുന്നു. മൂടൽമഞ്ഞ് ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ ആ സിഗ്‌നൽ രജിസ്റ്റർ ചെയ്യുകയും, സമയം രേഖപ്പെടുത്തുകയും ചെയ്യുന്നു. വസ്തു ദൃശ്യമായതിനുശേഷം ഇത് പിൻവലിക്കുകയും ചെയ്യും.
മൂടൽമഞ്ഞ് ട്രെയിൻ ജീവനക്കാർക്ക് സിഗ്നലുകൾ നഷ്ടമാകാൻ ഇടയാക്കും. വെല്ലുവിളിയെ നേരിടാൻ, സിഗ്‌നലിന്റെ വിടവുകൾക്കിടയിൽ ഫോഗ് സെൻസിംഗ് ഉപകരണം സ്ഥാപിക്കുകയും, ഇതുവഴി സിഗ്‌നലിന്റെ ലൊക്കേഷൻ ബുക്ക്‌ലെറ്റുകൾ ക്രൂവിന് ലഭിക്കുകയും ചെയ്യുന്നു. ഇതുവഴി ദൃശ്യമാകുന്നില്ലെങ്കിൽ പോലും ഒരു സിഗ്‌നലിന്റെ സ്ഥാനം മനസിലാക്കാം.