തിരുവനന്തപുരം ജില്ലയിലെ വടേക്കാട് ജഗ്ഷനു സമീപം അടുത്തടുത്തായി പുതിയ വീടുകൾ വയ്ക്കുന്നു. പണി നടക്കുന്ന ഒരു വീട്ടിൽ തടികൾ അടുക്കി വച്ചിരിക്കുന്നതിനടിയിലേക്ക് ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു. അപ്പോൾ തന്നെ വാവയെ വിളിച്ചു.സ്ഥലത്തെത്തിയ വാവ പാമ്പിനെ പിടികൂടി.നല്ല ശൗര്യവും,ആരോഗ്യവും ഉള്ള പാമ്പ്.പത്തി വിടർത്തി നിന്ന മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും,

snake-master

തുടർന്ന് രാത്രിയോടെ വാവ എത്തിയത് പാലുകാച്ചൽ കഴിഞ്ഞു 14 ദിവസം ആയ വീട്ടിലാണ്.ഈ വീടിന്റെ പണിനടക്കുന്ന സമയത്തും വാവ ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.പക്ഷെ ഇത്തവണ പിടികൂടിയത് മൂർഖൻ അല്ല മനുഷ്യരുടെ കണ്ണിൽ കൊത്തുന്ന കൺകൊത്തി പാമ്പിനെ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...