
കോട്ടയം: അഭയ കേസിൽ റിട്ട ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ. കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്നാണ് ജോമോൻ പുത്തൻപുരയ്‌ക്കൽ ആരോപിക്കുന്നത്. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത്. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോൻ പുത്തൻപുരയ്‌ക്കൽ പറഞ്ഞു.