anil

അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹവുമൊത്തുളള ഓർമ്മകൾ പങ്കുവച്ച് സിനിമാലോകത്ത് നിന്നും ധാരാളം പേർ രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഏവരെയും അമ്പരപ്പിച്ച് അനിലുമായുളള മെസഞ്ചർ ചാറ്റാണ് നടി കനി കുസൃതി പങ്കുവച്ചിരിക്കുന്നത്.

അനിലേട്ടൻ മരിക്കുന്നതായി താൻ സ്വപ്‌നം കണ്ടുവെന്ന് മെസേജിലൂടെ അറിയിക്കുകയാണ് കനി. ചേട്ടൻ ഓകെയല്ലേ ഞാൻ ഇന്നലെ സ്വപ്‌നം കണ്ടുവെന്നാണ് കനി പറയുന്നത്. മരിച്ചെന്നാണോ സ്വപ്‌നം കണ്ടത് എന്നായിരുന്നു അനിലിന്റെ ചോദ്യം. അതിനൊപ്പം താൻ ഓകെയാണെന്നും വ്യക്തമാക്കുന്നുണ്ട്. മരിച്ചെന്ന് കണ്ടെന്നും കരഞ്ഞ് എഴുന്നേറ്റെന്നുമാണ് കനി മറുപടിയായി കുറിക്കുന്നത്.

Aniletta...

Posted by Kani Kusruti on Friday, December 25, 2020

2018 ഫെബ്രുവരി 13ന് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണമാണ് ഇത്. അനിൽ തന്നെയാണ് ഇതിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകൂ' എന്ന അടിക്കുറിപ്പിലാണ് അനിൽ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മരണവാർത്ത വന്നതിന് പിന്നാലെ കനിയും ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിട്ടുണ്ട്.