
ബോളിവുഡ് നടൻ രൺവീർ സിംഗും തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും ഒന്നിക്കുന്നു. സിനിമയിലല്ല, മറിച്ച് സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ തംസ് അപ്പിന്റെ പ്രമോഷണൽ വീഡിയോയ്ക്ക് വേണ്ടിയാണ്. പരസ്യത്തിന്റെ ഷൂട്ടിനിടെയിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്.
സെറ്റിൽ നിന്നുള്ള ഇരുവരുടെയും ചിത്രം രൺവീർ സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. തന്റെ ' ബിഗ് ബ്രദർ ' ആയിട്ടാണ് മഹേഷിനെ പോസ്റ്റിൽ രൺവീർ അഭിസംബോധന ചെയ്തത്. രൺവീറിന്റെ പോസ്റ്റിന് പിന്നാലെ മഹേഷ് ബാബുവും സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രം പങ്കുവയ്ക്കുകയായിരുന്നു.
ഏറെ നാളായി തംസ് അപ്പിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് ഇരുവരും. എന്നാൽ ഇതാദ്യമായാണ് ഇവർ ഒന്നിച്ച് ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആക്ഷനും അഡ്വഞ്ചറും ഇടകലർന്ന പുതിയ പരസ്യത്തിന്റെ ചെറിയ ഒരു ഭാഗം രൺവീർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.