
കൊവിഡ് ലോക്ക്‌ഡൗണിനെ പശ്ചാത്തലമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന ' റൂട്ട്മാപ്പ് ' പൂർത്തിയായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായാണ് ചിത്രീകരണം പൂർത്തിയായത്. ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, സുനിൽ സുഗത, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര എന്നിവർ
പ്രധാനവേഷങ്ങളിലെത്തുന്നു. ഒരു ഫ്ലാറ്റിനുള്ളിൽ കൊവിഡ് കാലത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന് ഇതിവൃത്തം. ആഷിഖ് ബാബു ഛായാഗ്രഹണവും കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ പ്രശാന്ത് കർമ, അശ്വിൻ വർമ എന്നിവർ ചേർന്നാണ് സംഗീതമൊരുക്കുന്നത്.

അരുൺ കായംകുളത്തിന്റേതാണ് തിരക്കഥ. പദ്മശ്രീ മീഡിയ ഹൗസിന്റെ ബാനറിൽ ശബരിനാഥാണ് ചിത്രത്തിന്റെ നിർമാണം. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷം മാർച്ച് അവസാനത്തോടെ ചിത്രം തിയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.