
കൊച്ചി: ജനുവരി മുതൽ വില വർദ്ധിക്കും മുമ്പ് മാരുതി സുസുക്കി അരീന കാർ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം. ഉയർന്ന ഉത്പാദനച്ചെലവ്, രൂപയുടെ വിനിമയനിരക്കിലെ ഏറ്റക്കുറച്ചിൽ തുടങ്ങിയവ മൂലം മാരുതി സുസുക്കി ഉൾപ്പെടെ രാജ്യത്തെ വാഹന നിർമ്മാതാക്കളെല്ലാം ജനുവരി മുതൽ വാഹനങ്ങൾക്ക് വില വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.
മാരുതി സുസുക്കിയുടെ എല്ലാ മോഡലുകൾക്കും വില വർദ്ധന ബാധകമാണ്. എത്ര ശതമാനമാണ് വില ഉയരുന്നതെന്നത് അതത് മോഡലുകളെ ആശ്രയിച്ചിരിക്കും. സാധാരണ ഒന്നുമുതൽ മൂന്നു ശതമാനം വരെ വില വർദ്ധന വർഷന്തോറും ഉണ്ടാകാറുണ്ട്. ഇക്കുറി പക്ഷേ, വില വർദ്ധന ഇതിലും അധികമായിരിക്കും. ബി.എസ്-6 ചട്ടം പാലിക്കുന്നതു പ്രകാരം നിരവധി കമ്പനികൾ ഇതിനകം തന്നെ വില കൂട്ടിക്കഴിഞ്ഞു.
അതിനാൽ, ജനുവരിയിൽ വില ഉയരും മുമ്പ് മാരുതി സുസുക്കി കാറുകൾ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾ ഡിസംബർ 31നകം അടുത്തുള്ള ഡീലറെയോ ഷോറൂമോ സന്ദർശിക്കണമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി.