
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സംഘടനകളുടെ കോർഡിനേഷൻ സമിതിയിലാണ് തീരുമാനം. ചർച്ചയ്ക്കായി നാലുനിബന്ധനകളും സംഘടനകൾ മുന്നോട്ട് വച്ചിട്ടുണ്ട്..
പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവിലയില്‍ ഉളള രേഖാമൂലമുളള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥയും, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇത് കൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മനഃപൂര്‍വം കര്‍ഷകര്‍ക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുന്നു എന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിലും നിയമത്തില്‍ ഭേദഗതി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടില്ല മറിച്ച്, മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, മന്ത്രിമാര്‍ കര്‍ഷകര്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരം. മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് കര്‍ഷകര്‍ക്കെതിരായി നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും കത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. .