
ലണ്ടൻ : 8 വർഷം കഴിയുമ്പോൾ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പുതിയ റിപ്പോർട്ടുകൾ പുറത്ത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 2018 ൽ ചൈന ഈ നേട്ടം കൈവരിക്കും . കൊവിഡ് മഹാമാരി അമേരിക്കയ്ക്ക് സൃഷ്ടിച്ച ആഘാതം വലുതാണ്. അതേ സമയം ചൈന കൊവിഡിനെ ഫലപ്രദമായി നേരിടുകയും ചെയ്ത പശ്ചാത്തലത്തിൽ നേരത്തെ സൂചിപ്പിച്ചിരുന്നതിനേക്കാളും 5 വർഷം മുൻപ് ചൈനയ്ക്ക് ഈ നേട്ടം കൈവരിക്കാനാകും .
2021-25 ൽ 5.7 ശതമാനം സാമ്പത്തിക വളർച്ചയാണ് ചൈന കണക്കുകൂട്ടുന്നത്. അതേ സമയം 2022-നും 24-നുമിടയിൽ 1.9 ശതമാനം മാത്രമായിരിക്കും യു.എസ്സിന്റെ സാമ്പത്തിക വളർച്ച .