abhijit-dowarah

മഴ പെയ്യുമ്പോൾ തെരുവിൽ ജീവിക്കുന്ന പാവം നായകൾ ഉൾപ്പെടെയുള്ള ജീവികൾ എന്ത് ചെയ്യും ? അവർക്കും മനുഷ്യരെ പോലെ വീട് വേണ്ടേ. അസം സ്വദേശിയായ അഭിജിത്ത് ഡൊവാറാഹിന്റെ മനസിൽ മുഴുവൻ അതായിരുന്നു. കടത്തിണ്ണകളിലും വഴിവക്കിലും മറ്റും കിടന്നുറങ്ങിയിരുന്ന തെരുവുനായകൾക്ക് വാഹനങ്ങൾക്കിടെയിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നതും അഭിജിത്തിനെ വല്ലാതെ വേദനിപ്പിച്ചു. ഈ പ്രശ്നത്തിന് തന്നാൽ കഴിയുന്ന ഒരു പരിഹാരം ചെയ്യണമെന്ന് അഭിജിത്ത് ആഗ്രഹിച്ചു.

View this post on Instagram

A post shared by Abhijit Dowarah (@dowarah_abhijit)

അങ്ങനെയാണ് തെരുവുനായകൾക്ക് വേണ്ടി ചെറിയ വീടുകൾ നിർമിച്ചു നൽകാൻ അഭിജിത്ത് തീരുമാനിക്കുന്നത്. എൽ.സി.ഡി ടിവികളുടെയും മറ്റും വരവോടെ ആളുകൾ ഉപേക്ഷിച്ച പഴയ ടി.വി സെറ്റുകൾ അഭിജിത്ത് ശേഖരിച്ചു. അവയെ തെരുവുനായകൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും താമസിക്കാൻ ഉതകുന്ന തരത്തിൽ ചെറിയ വീടായി മാറ്റിയെടുത്തു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ' ടെലിവിഷൻ വീടുകളെ ' പറ്റി അഭിജിത്ത് കുറിച്ചത്.

Abhijit Dowarah from Assam has built makeshift shelters for street dogs using old TVs to help them beat winter chill. Dowarah has this desire to keep dogs left on street safe sprung up when he was gifted a puppy on his birthday 5 years ago. Some like-minded people also joined him pic.twitter.com/I368Cz4i6m

— Nandan Pratim Sharma Bordoloi 🇮🇳 (@NANDANPRATIM) December 13, 2020

ഇതുപോലെ മറ്റുള്ളവരും ചെയ്താൽ നായകളുൾപ്പെടെയുള്ള മിണ്ടാപ്രാണികൾക്ക് അത് വളരെ ഉപകാരപ്രദമാകുമെന്ന് അഭിജിത്ത് പറയുന്നു. തെരുവുകളിലെ പല ഭാഗങ്ങളിലും അഭിജിത്ത് ഇവ സ്ഥാപിച്ചു കഴിഞ്ഞു. ടെലിവിഷൻ സെറ്റുകൾ കിട്ടാതെ വരുമ്പോൾ തടിക്കൊണ്ടുള്ള പെട്ടി ഉപയോഗിക്കാനാണ് അഭിജിത്തിന്റെ നീക്കം.