kohistani

കാബൂൾ: അഫ്ഗാനിസ്താനിലെ വനിതകൾക്ക് വേണ്ടി നിർഭയം പോരാടിയ സാമൂഹ്യ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റു മരിച്ചു. അഫ്ഗാനിലെ കൊഹിസ്താൻ ഹെസവലിൽവെച്ചായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ എത്തിയ ആയുധധാരി, ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിർത്തതിനു ശേഷം രക്ഷപ്പെടുകയായിരുന്നു. ഫ്രെഷ്തയുടെ സഹോദരനും വെടിവെപ്പിൽ പരിക്കേറ്റു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹ്യ പ്രവർത്തകർക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെയുള്ള അതിക്രമങ്ങൾ അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമപ്രവർത്തകൻ റഹ്മത്തുല്ല നിക്സാദും ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ ഫോറം ഒഫ് അഫ്ഗാൻ മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു. ജേർണലിസ്റ്റ് യൂണിയൻ നേതാവായിരുന്ന റഹ്മത്തുല്ല, ഗസ്നി പ്രവിശ്യയിൽ വെച്ചാണ് കൊല്ലപ്പെട്ടത്.