sakha
ശാഖാ കുമാരി

ക്രിസ്മസ് ആഘോഷത്തിനൊരുക്കിയ ദീപാലങ്കാരത്തിൽ വൈദ്യുതി കെണിയൊരുക്കി 51വയസുള്ള ഭാര്യയെ 29 കാരനായ ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. സംഭവം തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരത്ത് ഇന്നലെ പുലർച്ചെ. കൊല്ലപ്പെട്ടത് ത്രേസ്യാപുരം പ്ലാങ്കാലവിള ഫിലോമിനയുടെ മകൾ ശാഖാകുമാരി. പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് ബാലരാമപുരം സ്വദേശി അരുൺ കുറ്റം സമ്മതിച്ചു. എട്ടേക്കർ ഭൂമിയും വീടും ആഭരണങ്ങളും തട്ടിയെടുക്കാനാ നായിരുന്നു കൊടും ക്രൂരത.

വിശദ വാർത്ത - പേ‌ജ്5