a

തൊടുപുഴ : വൈകിട്ട് നാലരയോടെ തൊടുപുഴയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മലങ്കര ടൂറിസം ഹബിലെത്തിയ അനിലും സുഹൃത്തുക്കളും സമീപത്തെ ഒരു ചെറിയ കടവിൽ കുളിക്കാൻ തീരുമാനിക്കുകയായിരുന്നു. അരുണും അനിലും മാത്രമാണ് വെള്ളത്തിലിറങ്ങിയത്. പലവട്ടം ജലാശയത്തിന്റെ നടുവിലേക്ക് നീന്താൻ ശ്രമിച്ച അനിലിനെ തങ്ങൾ തടഞ്ഞിരുന്നെന്ന് വിനോദ് പറയുന്നു.

ഫോണിൽ അനിലിന്റെ ചിത്രങ്ങളെടുത്ത ശേഷം അരുൺ വസ്ത്രം മാറാനായി കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് പോയി. ഈ സമയം ഒന്നുകൂടി തല നനച്ചിട്ട് വരാമെന്ന് വിനോദിനോട് പറഞ്ഞ് അനിൽ വീണ്ടും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ കാൽ ചെളിയിൽ പൂണ്ട് നിലതെറ്റി കയത്തിലകപ്പെട്ടു. വിനോദും അരുണും ബഹളം വച്ചതിനെ തുടർന്ന് സമീപത്തെ ഡാം ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ പി. ഹരികൃഷ്ണൻ ജലാശയത്തിലിറങ്ങി തപ്പിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഷിനാജ് മിനിട്ടുകൾക്കകം സ്ഥലത്തെത്തി അനിലിനെ കരയിലെത്തിച്ചു. അനിലിന്റെ വാഹനത്തിൽ തന്നെ സുഹൃത്തുക്കളും പൊലീസുകാരനും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.