jayam-ravi

തമിഴ് നടൻ ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’യുടെ ട്രെയിലർ എത്തി. ബോഗന്‍, റോമിയോ ആന്റ് ജൂലിയറ്റ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14ന് ഹോട്ട്സ്‌റ്റാറിലൂടെ പൊങ്കൽ റിലീസായി പുറത്തിറക്കും. നിധി അഗര്‍വാളാണ് നായിക.

റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നു. ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ജയംരവി അവതരിപ്പിക്കുന്ന ഭൂമിനാഥൻ എന്ന കഥാപാത്രം നാസയിലെ ഗവേഷകന്റെ കരിയർ ഉപേക്ഷിച്ച് കർഷകനായി മാറുന്നതാണ് ഇതിവൃത്തം. കർഷകരുടെ പ്രശ്നങ്ങളാണ്ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.