
ലണ്ടൻ: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റോബിൻ ജാക്ക്മാൻ അന്തരിച്ചു. 75 വയസായിരുന്നു.
ഇംഗ്ലണ്ടിനായി നാല് ടെസ്റ്റ് മത്സരങ്ങളിലും 15 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള ജാക്ക്മാൻ വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയും അവിടെ കമന്റേറ്ററായി കരിയർ തുടങ്ങുകയുമായിരുന്നു. ഫാസ്റ്റ് ബൗളറായ ജാക്ക്മാൻ 399 ഫസ്റ്റ്് ക്ലാസ് മത്സരങ്ങളിൽ നിന്നായി 1402 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകളും 15 ഏകദിനങ്ങളിൽ നിന്നും 19 വിക്കറ്റുകളും നേടി.