
ടൗറൻഡ്: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ന്യൂസിലൻഡ് മികച്ച നിലയിൽ.ഒന്നാം ദിനം കളിനിറുത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലാണ്. അർദ്ധസെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന കേൻ വില്യംസണാണ് കിവീസിനെ തുടക്കത്തിലേ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 243 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെടെ 94 റൺസെടുത്ത് വില്യംസൺ ബാറ്റിംഗ് തുടരുകയാണ്. 42 റൺസുമായി ഹെൻറി നിക്കോളാസാണ് വില്യംസണൊപ്പം ക്രീസിൽ.
ഓപ്പണർമാരായ ടോം ലതാം (4), ടോം ബ്ലൻഡൽ (5) എന്നിവരെ നിലയുറപ്പിക്കും മുമ്പെ പുറത്താക്കി ഷഹീൻ അഫ്രീദി പാകിസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. 13/2 എന്ന നിലയിൽ തകർച്ച നേരിട്ട കിവികളെ ടെയ്ലറും ( 70) വില്യംസണും ചേർന്നാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. അഫ്രീദി തന്നെയാണ് ടെയ്ലറേയും പുറത്താക്കിയത്.