
ന്യൂഡൽഹി: 2020ൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയാണ്. ബി.സി.സി.ഐയുടെ കണക്ക് പ്രകാരം ഈവർഷം 1.38 കോടി രൂപയാണ് കൺട്രാക്ട് ഫീ ഉൾപ്പെടാതെ ബുംറയ്ക്ക് ലഭിച്ചത്. 1.29 കോടി രൂപയാണ് കൊഹ്ലിക്ക് ലഭിച്ചത്. ബോക്സിംഗ് ഡേ ടെസ്റ്റിൽ കളിച്ചിരുന്നേൽ കൊഹ്ലി ബുംറയുടെ റെക്കാഡ് മറികടന്നേനെ.