abhaya-case

കോട്ടയം:സിസ്റ്റർ അഭയകൊലക്കേസിൽ തെളിവുകൾ നശിപ്പിക്കാൻ കൂട്ടു നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെതിരെ കേസെടുക്കാൻ സി.ബി.ഐ കോടതി വിധിച്ചതനുസരിച്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.ബി ലോക് നാഥ് ബഹ്റ ഉത്തരവായി. സർക്കാർ പെൻഷൻ റദ്ദാക്കാൻ ശുപാർശ നൽകിയതായും ഡി.ജി.പി അറിയിച്ചുവെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.