gs

ന്യൂഡൽഹി: കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയം സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ ജി.എസ്. ഉണ്ണിക്കൃഷ്ണൻ നായരുടെ മൂന്ന് ഡോക്യുമെന്ററികൾ അവാർഡുകൾ നേടി. അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്‌ത 'റിട്ടേൺ ഓഫ് ദ ഹോളി ഗ്രെയിൻ' 50,​000 രൂപയുടെ ജൂറി അവാർഡും 'ചെറുവയൽ രാമൻ എഫക്‌ട്' പ്രത്യേക ജൂറി പരാമർശവും നേടി. ഫെസ്റ്റിവലിന്റെ ഭാഗമായി ജൈവ വൈവിദ്ധ്യ കോൺക്ലേവ് സംഘടിപ്പിച്ച വീഡിയോ മത്സരത്തിൽ അട്ടപ്പാടി കറുത്ത ആടിനെ പറ്റി അദ്ദേഹം നിർമ്മിച്ച ചിത്രം മികച്ച ഫിലിമിനുള്ള 15,​000 രൂപയുടെ അവാർഡും നേടി.

റിട്ടയേർഡ് കൃഷി ഡയറക്ടറായ ജി. എസ്. ഉണ്ണിക്കൃഷ്ണൻ നായർ തിരുവനന്തപുരം ചെട്ടികുളങ്ങര സ്വദേശിയാണ്.