
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച നേടിയ സംഭവമായിരുന്നു സെക്സ് ഡോളുമായുള്ള ബോഡി ബിൽഡറുടെ വിവാഹം.. ക ഴിഞ്ഞ നവംബറിലായിരുന്ന സെക്സ് ഡോളുമായി കസാക്കിസ്ഥാൻ സ്വദേശിയായ ബോഡി ബിൽഡർ യൂറി ടോളോച്‌കൊ വിവാഹം ചെയ്തത്.. മാർഗോ എന്ന സെക്‌സ് ടോയ് ആണ് യൂറിയുടെ വധുവായത്. എന്നാലിപ്പോൾ രണ്ടുപേരും രണ്ടിടത്തായെന്ന് യൂറി തന്നെ പറയുന്നു. മാർഗോയ്ക്ക് ഗുരുതര പരിക്കേറ്റതാണ് ഇതിന് കാരണമെന്ന് യൂറി പറയുന്നു. റിപ്പയർ ചെയ്യാനായി മറ്റൊരു സ്ഥലത്ത് മാർഗോയെ എത്തിച്ചിരിക്കുകയാണ്
ഒരു വർഷത്തോളം ഇവർ ഡേറ്റിങ്ങിലായ ശേഷമായിരുന്നു വിവാഹം എന്നാണ് യൂറി വിവാഹസമയത്ത് അറിയിച്ചിരുന്നത്... മറ്റാർക്കും താങ്ങാനാവാത്ത വേദന പോലും തന്റെ പ്രിയതമ സഹിക്കും എന്ന് യൂറി പറഞ്ഞിരുന്നു. മാർഗോയെക്കുറിച്ച് യൂറിക്ക് പറയാനുള്ളതും വിചിത്രമായ കാര്യമാണ്. ഒരു ബാറിലെ വെയ്‌ട്രെസ്സായി മാർഗോ ജോലി നോക്കുകയായിരുന്നത്രെ. അപ്പോഴാണ് ഒരാൾ അവളോട് മോശമായി പെരുമാറാൻ തുടങ്ങിയത്. ഇത് കണ്ട യൂറി ഇടപെടുകയും അവളെ ഒപ്പം കൂട്ടുകയുമായിരുന്നു.
മാർച്ച് മാസത്തിൽ വിവാഹം നടത്താനായിരുന്നു പ്ലാൻ. എങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിവാഹം നീണ്ടുപോയി. ഒടുവിൽ നവംബറിൽ വിവാഹവും നടന്നു. . വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതും മാർഗോയ്ക്ക് ദുരൂഹ സാഹചര്യത്തിൽ പരിക്കേൽക്കുകയായിരുന്നു എന്ന് യൂറി. . ഇപ്പോൾ മാർഗോ മറ്റൊരു പട്ടണത്തിലാണ്..അവരുടെ നാട്ടിലെ ക്രിസ്മസ് ദിനമായ ജനുവരി ഏഴിന് മാർഗോ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് യൂറി