health

ഈ കൊവിഡ് കാലത്ത് ശ്വാസകോശത്തിന്റെ സംരക്ഷണം പരമപ്രധാനമാണ്. ജീവിതശൈലി,​ ഭക്ഷണരീതി എന്നിവ ക്രമീകരിച്ച് ശ്വാസകോശ രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാം. ശ്വാസകോശത്തിന്റെ കരുത്ത് കൂട്ടാൻ ശ്വസനവ്യായാമങ്ങൾ മികച്ചതാണ്. പ്രാണായാമം ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കും. ഇതുകൂടാതെ ദിവസവും അരമണിക്കൂർ കാർഡിയോ വ്യായാമങ്ങളായ ഓട്ടം, സൈക്ലിങ്, നീന്തൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്യുക. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശ്വാസകോശാരോഗ്യം ഉറപ്പാക്കാം. ചെറുനാരങ്ങയും ഇഞ്ചിയും പുതിനയിലയും ചേർത്ത ചായ കുടിക്കുന്നത് ശ്വാസകോശാരോഗ്യം നിലനിറുത്തും. ജീവകം ഡി കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം ശ്വാസകോശത്തെ ആരോഗ്യം ഉറപ്പാക്കാൻ സഹായകമാണ്. മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, റെഡ് മീറ്റ് എന്നിവയിലൂടെ ജീവകം ഡി ലഭിക്കും. ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള ഭക്ഷണവും കഴിക്കണം. പുകവലി പൂർണമായും ഉപേക്ഷിക്കുന്നതാണ് ശ്വാസകോശ ആരോഗ്യത്തിന് ഏറ്രവും മികച്ച മാർഗം.