
തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് വീണ്ടും പോസ്റ്ററുകൾ. കെ സുധാകരനെ വിളിച്ച് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.
രാഹുൽഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും കെ സുധാകരനെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.