
കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയായ ആക്കാട്ട് ജോസാണ് പിടിയിലായത്. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്. പ്രതിക്കായി പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
നവംബർ 19 നാണ് അക്കാട്ട് ജോസിനെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. റബർ ടാപ്പിംഗ് തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവർ ജോലിക്ക് പോയ സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.