police-


കൊച്ചി : കേരളകൗമുദി കൊച്ചിയിൽ സാന്നിദ്ധ്യമറിയിച്ചിട്ട് നൂറ്റാണ്ട് തികയുന്നതിന്റെ ശതാബ്ദി ആഘോഷചടങ്ങിൽ പൊലീസിന്റെ മാനുഷികമുഖമായി മാറിയ ഏലൂർ എസ്.ഐ. എം. പ്രദീപിനും കടവന്ത്ര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.ടി. ദീപുവിനും ആദരം.

എറണാകുളം കസ്റ്റംസ് ഓഫീസിന് സമീപം സമരക്കാരെ തടയാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡിന് സമീപം എത്തി മറുവശത്ത് എത്താൻ കഴിയാതെ റോഡിലൂടെ നിരങ്ങിയെത്തിയ ഭിന്നശേഷിക്കാരിയായ ശാരദയെ എടുത്തുയർത്തി മറുവശത്തെത്തിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കരുതലിനും സ്‌നേഹത്തിനുമാണ് ഇവരെ ആദരിച്ചത്. പൊലീസിന്റെ ഈ മാനുഷിക മുഖം കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസെടുത്ത ചിത്രത്തിലൂടെയാണ് പുറം ലോകം കണ്ടത്. കാരുണ്യത്തിന് പാദവന്ദനം എന്ന അടിക്കുറിപ്പോടെ കേരളകൗമുദി പ്രസിദ്ധീകരിച്ചതോടെ ആ ചിത്രം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.

police-

എറണാകുളം ബി.ടി.എച്ച്. ഹോട്ടലിൽ നടന്ന ശതാബ്ദി ആഘോഷ ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽ കുമാറാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉപഹാരം നൽകി ആദരിച്ചത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഹൈബി ഈഡൻ എം.ബി, ജില്ലാ കളക്ടർ എസ്. സുഹാസ്, ഐ.ജി. വിജയ് സാഖറെ, നടൻ സലിം കുമാർ എന്നിവർ സന്നിഹിതരായിരുന്നു.