trissur-mayor

തൃശൂർ: കോൺഗ്രസ് വിമതനായി മത്സരിച്ച എംകെ വർഗീസിനെ തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ ധാരണയായി. മന്ത്രി എസി മൊയ്തീനുൾപ്പടെയുള്ള സിപിഎം നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ വർഗീസിന് രണ്ടുവർഷം നൽകാനാണ് തീരുമാനമായത്.

ബാക്കിയുള്ള മൂന്ന് വർഷം സിപിഎമ്മും സിപിഐയും മേയർ സ്ഥാനം പങ്കിടാനും യോഗത്തിൽ തീരുമാനമായി. തന്നെ അഞ്ചുവർഷം മേയറാക്കണമെന്നായിരുന്നു വർഗീസിന്റെ നിലപാട്. ഇത് സിപിഎം അംഗീകരിച്ചില്ല. തുടർന്ന് തനിക്ക് മൂന്ന് വർഷം മേയർ സ്ഥാനത്തിരുന്നാൽ മതിയെന്ന് വർഗീസ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ നടത്തിയ ചർച്ചയിലാണ് രണ്ടുവർഷം മേയർ ആക്കാമെന്ന തീരുമാനമുണ്ടായത്. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും.തൃശൂർ കോർപറേഷനിൽ കോൺഗ്രസ് വിമതനെ കൂടാതെ എൽഡിഎഫിന് 24 അംഗങ്ങളും, യുഡിഎഫിന് 23 അംഗങ്ങളും, ബിജെപിക്ക് ആറ് അംഗങ്ങളുമാണ് ഉള്ളത്.