
കണ്ണൂർ: ഫേസ്ബുക്കിലൂടെ പിണറായി സർക്കാരിനെ വിമർശിച്ചതിന് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോപണം. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗത്തിൽ ജോലി ചെയ്യുന്ന കെഎൽ രമേശിനെയാണ് ചെയർമാൻ ജോലിയിൽ നിന്ന് പുറത്താക്കിയത്.
സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയേയും മറ്റ് ജന പ്രതിനിധികളെയും തുടർച്ചയായി അവഹേളിച്ച രമേശിനെ സർവീസിൽ നിന്ന് പുറത്താക്കിയെന്നാണ് കിയാൽ എംഡിയുടെ ഉത്തരവിൽ പറയുന്നത്.പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ രമേശ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അധിക്ഷേപം രൂക്ഷമായതോടെ ഇയാൾക്കെതിരെ കിയാലിന് പരാതി ലഭിച്ചുവെന്നാണ് റിപ്പോർട്ട്.