education

തിരുവനന്തപുരം:വിദ്യാഭ്യാസ സംവരണത്തിൽ പിന്നാക്ക വിഭാഗങ്ങളോട് പുലർത്തുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കണമെന്ന് പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

പിന്നാക്ക വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയർത്തണം.ജനസംഖ്യയിൽ 65 ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് മെഡിക്കൽ പി.ജി (എം.ഡി,എം.എസ് )

കോഴ്സുകളിൽ 9 ശതമാനം മാത്രമാണ് സംവരണം.അതേ സമയം,ഇവരുടെ മൂന്നിലൊന്ന് മാത്രം

ജനസംഖ്യയുള്ള മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണമുണ്ട്. മിക്ക കോഴ്സുകളുടെയും

സംവരണത്തിൽ ഈ വിവേചനം കാണാം.എൻജിനിയറിംഗിന് 5 ശതമാനം മാത്രമാണ് പിന്നാക്ക

സംവരണം.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും,സർവകലാശാലകളിലും ബിരുദ,ബിരുദാനന്തര കോഴ്സുകൾക്ക് 20 ശതമാനവും,പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്ക് 30 ശതമാനവുമാണ്

പിന്നാക്ക സംവരണം.പ്ലസ് ടു,വി.എച്ച്.എസ്.ഇ കോഴ്സുകൾക്കും വ്യത്യസ്ത നിലയിലാണ് സംവരണം.

എന്നാൽ,ഒ.ബി.സി ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന മുന്നാക്ക സുദായങ്ങൾക്ക് എല്ലാ കോഴ്സുകളിലും 10 ശതമാനം സംവരണം അനുവദിച്ച് ഏകീകരിച്ചു.ഒ.ബി.സി,

എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് ഉദ്യോഗ മേഖലയിലേതുപോലെ എല്ലാ കോഴ്സുകൾക്കും

40 % സംവരണം നൽകി ഏകീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.