
വാഷിംഗ്ടൺ: യു.എസിലെ ഇല്ലിനോയിൽ ടെൻ- പിൻ ബൗളിംഗ് ഗെയിം ഏരിയയിൽ ആൾക്കൂട്ടത്തിന് നേരെ ഉണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. മൂന്ന്പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തെന്നും എന്നാൽ ഇതിനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഡോൺ കാർട്ടർ ലെയിനിന് സമീപമുള്ള കളിസ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം താത്കാലികമായി നിരോധിച്ചെന്നും എല്ലാവരും ജാഗ്രതപാലിക്കണമെന്നും റോക്ഫോർഡ് പൊലീസ് മുന്നറിയിപ്പ് നൽകി.