
ഹൈദരാബാദ്: രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്ത് ആശുപത്രി വിട്ടു. ആശങ്കപ്പെടാനൊന്നുമില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് രജനിയെ ഡിസ്ചാർജ് ചെയ്തത്.
അദ്ദേഹത്തിന്റെ രക്തസമ്മർദ്ധം സാധാരണ നിലയിൽ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.
മരുന്നിനും ഭക്ഷണ നിയന്ത്രണത്തിനും ഒപ്പം ഒരാഴ്ചത്തെ പൂർണ വിശ്രമവും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കണം, കൊവിഡ് സമ്പർക്കത്തിന് കാരണമായേക്കാവുന്ന സാഹചര്യം ഒഴിവാക്കണം എന്ന് കർശന നിർദ്ദേശമുണ്ട്. ഇതോടെ 31ന് നടക്കേണ്ട രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മങ്ങലേറ്റിട്ടുണ്ട്.
ഡിസംബർ 25ന് രാവിലെയാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.