amazon

മുംബയ്: ആമസോണിന്റെ മുംബയിലും, പുനെയിലുമുള്ള ഏതാനും വെയർഹൗസുകൾ മഹാരാഷ്ട്ര നവ്നിർമാൺ സേന പ്രവർത്തകർ അടിച്ചു തകർത്തു. ആമസോണിന്റെ പോസ്റ്ററുകൾ മറാത്തി ഭാഷയിലല്ലെന്നും വെബ്‌സൈറ്റിൽ മറാത്തി ഓപ്ഷനില്ലെന്നും ആരോപിച്ചാണിത്.

മഹാരാഷ്ട്രയിൽ ബിസിനസ് നടത്തണമെങ്കിൽ മറാത്തിയിൽ കാര്യങ്ങൾ പറയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെ നേരത്തെ ആമസോണിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച ആമസോൺ രാജ് താക്കറെയ്ക്ക് തിരിച്ച് നോട്ടീസ് അയച്ചു. ഇത് നിയമവിരുദ്ധമെന്ന് പറഞ്ഞായിരുന്നു എം.എൻ.എസ് പ്രവർത്തകരുടെ ആക്രമണം.

പൂനെയിലെ ആക്രമണത്തിൽ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. അതേസമയം, മറാത്തിയടക്കമുള്ള പല ഭാഷകളും ഉൾക്കൊള്ളിക്കാനുള്ള ശ്രമം തങ്ങൾ തുടങ്ങിക്കഴിഞ്ഞതായി ആമസോൺ അറിയിച്ചു.