rohingya

ധാക്ക: റോഹിംഗ്യൻ മുസ്ലീങ്ങളെ ഒറ്റപ്പെട്ടതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ ദ്വീപിലേക്ക് മാറ്റാനൊരുങ്ങി ബംഗ്ലാദേശ് സർക്കാർ. ഭാസൻ ചാറിലെ ഒറ്റപ്പെട്ട ദ്വീപിലേക്കാണ് റോഹിംഗ്യൻ അഭയാർത്ഥികളുടെ രണ്ടാമത്തെ ബാച്ചിനെ മാറ്റുന്നത്. സുരക്ഷിതമല്ലാത്ത ദ്വീപിലേക്ക് ഇവരെ മാറ്റുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. നേരത്തെ 1600ഓളം അഭയാർത്ഥികളെ ബംഗ്ലാദേശ് സർക്കാർ പുനരധിവസിപ്പിച്ചിരുന്നു. പിന്നീട് എത്തിയ അഭയാർത്ഥികളെയാണ് ദ്വീപിലേക്ക് മാറ്റുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഇവരെ ഉടൻ മാറ്റുമെന്ന് പുനരധിവാസത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ മൊഹമ്മദ് ഷംസുദ് ദൗസ പറഞ്ഞു. ദ്വീപിലെ സുരക്ഷയും മറ്റ് സൗകര്യങ്ങളും വിലയിരുത്താതെ അഭയാർത്ഥികളെ മാറ്റുന്നതിൽ യുഎൻ എതിർപ്പ് അറിയിച്ചു. കോക്‌സസ് ബസാർ ക്യാമ്പിലെ തിരക്കുമൂലം അഭയാർത്ഥികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ദ്വീപിലേക്ക് മാറ്റുന്നതെന്നാണ് ബംഗ്ലാദേശ് സർക്കാറിന്റെ വാദം.