
ലണ്ടൻ: ബ്രിട്ടീഷ് ഫാർമ കമ്പനിയായ ആസ്ട്രസെനക്കയും ഓക്‌സഫോഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ കൊവിഡിനെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പാസ്‌കൽ സോറിയറ്റ് അവകാശപ്പെട്ടു. വാക്‌സിന് വിജയ ഫോർമുല ഉളളതായും അദ്ദേഹം പറഞ്ഞു.
വാക്‌സിന് ബ്രിട്ടനിൽ തിങ്കളാഴ്ചയോടെ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ പരീക്ഷണങ്ങളിൽ70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്‌സിൻ പ്രകടിപ്പിച്ചിരുന്നതെങ്കിൽ ഡോസേജിന്റെ അടിസ്ഥാനത്തിൽ ഇത് പിന്നീട് 90 ശതമാനമായി ഉയർന്നിരുന്നു. ഇന്ത്യയിലും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യം അനുമതി ലഭിക്കുക ഓക്സ്ഫോഡ് വാക്സിനാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ബ്രിട്ടനിൽ ഫൈസർ ബയോൺടെക്കിന്റെ കൊവിഡ് വാക്‌സിനാണ് ബ്രിട്ടൺ ഇതുവരെ അനുമതി നൽകിയിട്ടുളളത്. ഇത് പൊതുജനങ്ങൾക്ക് മുൻണനാടിസ്ഥാനത്തിൽ ലഭ്യമാക്കി തുടങ്ങിയിട്ടുമുണ്ട്. മറ്റൊരു കൊവിഡ് പ്രതിരോധ വാക്‌സിനായ മൊഡേണ 94.5 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. ഈ രണ്ടു വാക്‌സിനുകൾക്ക് സമാനമായ ഫലപ്രാപ്തി ആസ്ട്രസെനക ഓക്‌സഫോഡ് വാക്‌സിനും പ്രകടിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.