
വൻ പ്രേക്ഷശ്രദ്ധ നേടിയ 'അങ്കമാലി ഡയറീസി'ന് ശേഷമുള്ള തന്റെ അടുത്ത തിരക്കഥയുമായി നടൻ ചെമ്പൻ വിനോദ് ജോസ്. സംവിധായകൻ അഷ്‌റഫ് ഹംസഒരുക്കുന്ന സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, 'തമാശ' ഫെയിം ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിന് വേണ്ടിയാണ് ചെമ്പൻ വീണ്ടും തൂലിക കൈയ്യിലെടുക്കുന്നത്.
'തമാശ'യ്ക്ക് ശേഷമുള്ള അഷ്‌റഫിന്റെ രണ്ടാമത്തെ ചിത്രമാണ് 'ഭീമന്റെ വഴി'. സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയായ ചെമ്പൻ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ആഷിഖ് അബു, റിമ ,കല്ലിംഗൽ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിർമാതാക്കൾ. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയൻ സംഗീതം നൽകിയിരിക്കുന്നു.