
ചെന്നൈ : രക്തസമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്കെത്തിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഒരാഴ്ച്ചത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ശാരീരിക അദ്ധ്വാനം വേണ്ടെന്നും സമ്മർദ്ദം ഒഴിവാക്കണമെന്നും നിർദേശ കൊവിഡ് സമ്പർക്കം ഉണ്ടാകാതെ നോക്കണമെന്നും ഡോക്ടർമാർ പറഞ്ഞു .വെള്ളിയാഴ്ചയാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി ഹൈദരാബാദിലുള്ള രജനികാന്ത് തന്റെ 168ാമത്തെ സിനിമയായ അണ്ണാത്തയുടെ അവസാന ഷെഡ്യൂൾ ചിത്രീകരണത്തിലായിരുന്നു. ഷൂട്ടിങ്‌സംഘത്തിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തി. ഇതിനിടയിലാണ് ആരോഗ്യനില മോശമായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.