pop

വത്തിക്കാൻ സിറ്റി: കൊവിഡ് മഹാമാരിക്ക് എതിരെയുള്ള വാക്സിൻ നൽകുന്നതിൽ വിവേചനം കാട്ടരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ രാഷ്ട്രീയക്കാരോട് അഭ്യർത്ഥിച്ചു. വാക്സിൻ എല്ലാവരിലും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. രാഷ്ട്രങ്ങൾക്കിടയിലുള്ള സഹകരണ മനോഭാവം ദൈവപുത്രൻ പുനരുജ്ജീവിപ്പിക്കട്ടെയെന്നും ക്രിസ്മസ് ദിനത്തിൽ അദ്ദേഹം ക്രിസ്മസ് സന്ദേശത്തിലൂടെ അറിയിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ മട്ടുപ്പാവിൽ നിന്ന് ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് എല്ലാ വർഷവും നൽകിവന്നിരുന്ന സന്ദേശം ഈ വർഷം കൊവിഡ് മൂലം ഓൺലൈനായാണ് നൽകിയത്. ഒരേ തോണിയിലെ യാത്രക്കാരാണ് നാമെല്ലാവരുമെന്നും കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പ്രത്യേക ശ്രമം ഉണ്ടാകണമെന്നും മാർപാപ്പ അഭ്യർഥിച്ചു. ലോക് ഡൗൺ കാലത്ത് ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളെ പ്രത്യേകം അനുസ്മരിച്ചു. പതിനായിരത്തോളം പേർ പങ്കെടുക്കുന്ന ക്രിസ്മസ്‍ കുർബാനയിൽ ഇക്കുറി നൂറോളം പേർക്കു മാത്രമേ പങ്കെടുക്കാനായുള്ളൂ.