സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 396 റൺസിന് ആൾഔട്ടായി. ദിനേഷ് ചാന്ദിമൽ(85),ധനഞ്ജയ ഡിസിൽവ (79),ദാസുൻ ഷനക(66),നിരോഷൻ ഡിക്ക്‌വെല്ല (49) എന്നിവരുടെ ബാറ്റിംഗാണ് സന്ദർശകർക്ക് കരുത്തായത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 251/4ലെത്തിയിട്ടുണ്ട്. ഓപ്പണർമാരായ ഡീൻ എൽഗാറും (95),എയ്ഡൻ മാർക്ക്രമും (68) അർദ്ധസെഞ്ച്വറികൾ നേടി.