shopiyan-fale-encounter

ശ്രീനഗർ: ഈ വർഷം ആദ്യം തെക്കൻ കാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കേസിൽ സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ശനിയാഴ്ചയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തലവൻ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ജൂലായിൽ ഷോപ്പിയാനിലെ രജൗരി ജില്ലയിൽ നിന്ന് ബന്ധുക്കളായ മൂന്നു പേരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുവെന്നും സേന അവകാശപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടത് ഷോപ്പിയാനിലെ തൊഴിലാളികളായിരുന്നുവെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്നാണ് സൈന്യം അന്വേഷണം ആരംഭിച്ചത്. വ്യാജ ഏറ്റുമുട്ടലെന്ന് വ്യക്തമായതോടെ പ്രതികൾക്കെതിരെ സൈനിക നിയമപ്രകാരം അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.