
പാലക്കാട്: പികെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം. ഇന്ന് ചേർന്ന സി..പിഎം ജില്ലാ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പികെ ശശിയെ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ ധാരണയായത്. പികെ ശശിയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ നൽകും.
2018 നവംബറിലാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ പികെ ശശിക്കെതിരേ പാർട്ടി നടപടിയെടുത്തത്. ആറ് മാസത്തെ സസ്‌പെൻഷൻ പൂർത്തിയായതിനെ തുടർന്ന് 2019 സെപ്തംബറിലാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്