jo

വാഷിഗ്ഡൺ: കൊവിഡ് 19 സാമ്പത്തിക സഹായ ബില്ലിൽ ട്രംപ് ഇനിയും ഒപ്പുവച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ജോ ബൈഡൻ പറഞ്ഞു. ബില്ലിൽ ട്രംപ് ഒപ്പുവയ്ക്കാത്തതിനാൽ അമേരിക്കയിൽ 10 മില്യൺ ആളുകൾക്കാണ് തൊഴിലില്ലായ്മ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ നഷ്ടമാകുന്നത്. അടുത്ത കുറച്ച് ദിവസത്തിനകം സർക്കാരിന്റെ ആനുകൂല്യങ്ങളുടെ കാലാവധി തീരും. ഇത് ജനങ്ങൾക്കും രാജ്യത്തിനും സർക്കാരിനും വളരെ ദോഷകരമായി ബാധിക്കുമെന്നും ജോ കുറിപ്പിലൂടെ അറിയിച്ചു.

ട്രംപ് വൈറ്റ് ഹൗസ് വിടാന ദിവസങ്ങൾ മാത്രം ബാക്കി നൽക്കുമ്പോഴാണ് 900 മില്യൺ ഡോളറിന്റെ ബില്ല് പാസാക്കാൻ ട്രംപ് ഒപ്പിടാതെ നഷ്ടപ്പെടുത്തുന്നത്. കൊവിഡ് കാരണം ജനങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക ആഘാതത്തിൽ നിന്നും രക്ഷപെടുത്താൻ സഭ പാസാക്കിയ ബില്ലാണ് ട്രംപ് പാസാക്കാൻ തയാറാകാത്തത്.

അതേസമയം ജനങ്ങൾക്ക് നൽകാൻ അനുവദിച്ച 600 ഡോളർ എന്ന തുക 2000 ഡോളറോ 4000 ഡോളറോ ആക്കി മാറ്റാൻ ട്രംപ് ആവശ്വപ്പെട്ടതായും എങ്കിൽ മാത്രമേ ബില്ല് ഒപ്പിടു എന്നും വൈറ്റ് ഹൗസ് ട്വിറ്ററിലൂടെ അറിയിച്ചു.