
വടകര: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ തിരഞ്ഞെടുപ്പിൽ പി.എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വെള്ളാപ്പള്ളി പാനലിന് ഗംഭീര വിജയം. ആകെ 1073 വോട്ടുകൾ പോൾ ചെയ്തതിൽ 969 വോട്ടുമായാണ് പി.എം.രവീന്ദ്രൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 958 വോട്ടുമായി എം.എം.ദാമോദരൻ പ്രസിഡന്റായി. കെ.ടി.ഹരിമോഹൻ 946 വോട്ടോടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.