minu-muneer

കൊച്ചി: ആലുവയിലെ ഫ്‌ളാറ്റിൽ വച്ച് ഗുണ്ടകൾ തന്നെ മർദ്ദിച്ചതായി നടി മീനു മുനീർ. പാർക്കിംഗ് സ്ഥലത്തെ ചൊല്ലി ഏതാനും ചിലരുമായി ഉണ്ടായ തർക്കത്തിൽ മർദ്ദനമേറ്റുവെന്നാണ് നടി പറയുന്നത്. മീനു നൽകിയ പരാതിയിൽ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തനിക്ക് പാര്‍ക്കിംഗ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും പൊലീസ് നോക്കിനില്‍ക്കെയാണ് 'അതിക്രൂരമായി' താൻ അക്രമിക്കപ്പെട്ടതെന്നുമാണ് മീനു ആരോപിക്കുന്നത്.

ഒപ്പം, കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് നോക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മീനു മുനീര്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.