rajnath-singh-

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളുടെ ഗുണങ്ങൾ കർഷകർക്ക് ലഭിക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കാത്തിരിക്കാൻ കർഷകർ തയ്യാറാവണമെന്നും പ്രയോജനമില്ലെങ്കിൽ ചർച്ചകളിലൂടെ നിയമഭേദഗതിക്ക് ശ്രമിക്കാമെന്നും രാജ്‌നാഥ് സിംഗ് റഞ്ഞു. ഹിമാചൽ പ്രദേശിലെ ബി.ജെ.പി സർക്കാർ മൂന്നുവർഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങളുടെ പ്രയോജനം വ്യക്തമാവാൻ ഒന്നര വർഷം വരെ കാത്തിരിക്കേണ്ടി വരാം. 1991ൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഗുണങ്ങൾ ലഭിക്കാൻ നാലഞ്ച് വർഷം വരെ എടുത്തിരുന്നു. രണ്ട് വർഷം വരെ കാത്തിരുന്നാൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളുടെ ഗുണങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾ നടപ്പാക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം രാജ്‌നാഥ് സിങ് അഭ്യർത്ഥിച്ചിരുന്നു. നിയമങ്ങളുടെ പ്രയോജനം കാത്തിരുന്ന് കാണണമെന്നും നിയമങ്ങൾ നടപ്പിലായാൽ കർഷകരുടെ വരുമാനം ഇരട്ടിയാവുമെന്നും അദ്ദേഹം പറഞ്ഞു.