
നൈജർ: ജിഹാദി ആക്രമണങ്ങളുടെ ഭീതി നിലനിൽക്കുമ്പോഴും നൈജറിൽ തിരഞ്ഞെടുപ്പ് നടന്നു. നൈജറിന്റെ ചരിത്രത്തിൽ സ്വാതന്ത്ര്യാനന്തര സമാധാനപരമായ ആദ്യത്തെ അധികാരമാറ്റമാണ് ഈ തിരഞ്ഞെടുപ്പിലൂടെ നടക്കുന്നത്. 60 വർഷം മുൻപാണ് ഫ്രാൻസിൽ നിന്നും നൈജർ സ്വതന്ത്രമാകുന്നത്. എന്നാൽ നിരന്തരമായ അട്ടിമറിയാണ് രാജ്യം നേരിട്ടത്. ഐക്യരാഷ്ട്ര മാനവ വികസന സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായാണ് രാജ്യം സ്ഥാനം നേടിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രപതി സ്ഥാനത്തേക്ക് വോട്ട് ചെയ്യാൻ 7.4 ദശലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. സുരക്ഷ, ആരോഗ്യം, പുരോഗതി, ജനാധിപത്യം എന്നിവയ്ക്ക് പ്രസിഡന്റ് മുൻതൂക്കം നൽകുമെന്നാണ് തന്റെ വിശ്വാസമെന്ന് വോട്ട് ചെയ്യാനെത്തിയ പൗരൻ വാർത്താ ഏജൻസികളോട് പറഞ്ഞു.