
ബെയ്ജിഗ്: ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിങ്ങിൽ അക്രമിയുടെ കത്തിക്കുത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. പൊതുവെ അക്രമസംഭങ്ങൾ കുറവായ ചൈനയിൽ അടുത്തിടെയായി കത്തി, കോടാലി എന്നിവ ഉപയോഗിച്ചുള്ള കൊലപാതക പരമ്പരകൾ പതിവാണ്. നഴ്സറി സ്കൂളുകളെയും പ്രാഥമികവിദ്യാലയങ്ങളെയും പൊതുജനങ്ങളെയുമാണ് അക്രമികൾ ലക്ഷ്യം വെക്കുന്നത്. ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.