death

തൃശൂർ: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ കേബിളിൽ കുരുങ്ങി മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം അമലഗിരി മണ്ണുശേരിയിൽ ജോണിയുടെ മകൻ എംആർ അഭിജിത്താണ് (21) മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകൻ വൈഷ്ണവിന്(22) പരിക്കേറ്റു.

ബൈക്കിൽ ചുറ്റിയ കേബിൾ അഭിജിത്തിന്റെ കഴുത്തിലും കുരുങ്ങിയിരുന്നു. വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. നിയന്ത്രണം വിട്ട് റോഡിൽ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റിൽ താഴ്ന്നുകിടന്ന ഫൈബർ കേബിളിൽ കുരുങ്ങി മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലാലിയാണ് അഭിജിത്തിന്റെ മാതാവ്. സഹോദരി: ആഷ്‌ലി.