
ഇടുക്കി: പോക്സോ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമളി സ്വദേശി ബിനോയ് എന്ന നാൽപ്പത്താറുകാരനെയാണ് ജയിലിലെ ടോയ്‌ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 23നാണ് ബിനോയിയെ കൊവിഡ് കെയർസെന്ററിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.