rajan

തിരുവനന്തപുരം: 'പപ്പയെ ഞങ്ങൾ താമസിച്ചി​രുന്ന സ്ഥലത്തുതന്നെ അടക്കാൻ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് ,എന്നാലേ പപ്പയ്ക്ക് മനശ്ശാന്തി കിട്ടൂ'- കോടതി ഉത്തരവ് പ്രകാരം തർക്കഭൂമി ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ നടത്തി​യ ആത്മഹത്യാശ്രമത്തി​നി​ടെ പൊളളലേറ്റ് മരി​ച്ച രാജന്റെ മകൻ രഞ്ജിത്തിന്റെ വാക്കുകളാണിത്.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി നൽകിയ പരാതിയെത്തുടർന്ന് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഇത് നടപ്പാക്കാൻ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. കുടിയൊഴിപ്പിക്കൽ തടയാൻ രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ പൊലീസുകാർ ലൈറ്റർ തട്ടിയതി​നെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് രാജന്റെ മറ്റൊരു മകനായ രാഹുൽ പറയുന്നത്. 'പൊലീസുകാർ ലൈറ്റർ തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്'-രാഹുൽ പറയുന്നു. വഴി​യാേരത്തുളള പാവങ്ങൾക്ക് എല്ലാദി​വസവും രാജൻ ഭക്ഷണം നൽകുമായി​രുന്നു എന്നും അവർക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പപ്പ തങ്ങളോട് പറഞ്ഞി​രുന്നുവെന്നും രാഹുൽ പറഞ്ഞു. പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയൽവാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

sucide

എഴുപതുശതമാനത്താേളം പൊളളലേറ്റ രാജൻ തി​രുവനന്തപുരം മെഡി​ക്കൽകോളേജി​ൽ ചി​കി​ത്സയി​ലി​രി​ക്കെയാണ് മരി​ച്ചത്. പൊളളലേറ്റ ഭാര്യ അമ്പി​ളി​യുടെ സ്ഥി​തി​യും അതീവ ഗുരുതരാവസ്ഥയി​ലാണ്.