covid-china-wuhan

വുഹാൻ: രാജ്യത്തെ കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ പുറംലോകമറിയാതിരിക്കാൻ ചൈനീസ് സർക്കാർ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വൈറസ് ബാധ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചില മാദ്ധ്യമപ്രവർത്തകരെ അധികൃതർ തടവിലാക്കിയിരുന്നു. അവരിലൊരാളാണ് അഭിഭാഷക കൂടിയായ ഷാങ് ഫാങ്.

തടവിലാക്കപ്പെട്ട് മാസങ്ങൾക്ക് ശേഷം ഇന്ന് ഷാങ്ങിനെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കി. അവരെ കൊണ്ടുവരുന്നതറിഞ്ഞ് മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെ നിരവധി പേർ ഷാങ്ഹായ് പുഡോംഗ് ന്യൂ ഡിസ്ട്രിക് പീപ്പിൾസ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് ഇവരോടെല്ലാം പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘം ചൈനയിലെത്തുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് വിചാരണ നടക്കുന്നത്.

അഞ്ചു വർഷത്തേക്കാണ് മുപ്പത്തേഴുകാരിയായ ഷാങ്ങിനെ സർക്കാർ തടവിൽ പാർപ്പിച്ചിരിക്കുന്നത്. രാജ്യത്ത് വലിയ തോതിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഷാങ് എത്തിയിരുന്നു.കൊവിഡ് ബാധിതരുടെയും കുടുംബാംഗങ്ങളുടെയും ദുരിതം നേരിൽക്കണ്ട് വാ‌ർത്തയാക്കുകയും, അത് പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് ചൈനീസ് അധികൃതരെ പ്രതിസന്ധിയിലാക്കി.

മേയ് 14 മുതൽ ഷാങ്ങിനെ കാണാതായിരുന്നു. മനുഷ്യാവകാശ പ്രവർത്തകരുടെ സന്നദ്ധ സംഘടന (സിഎച്ച്ആർഡി) ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും ജൂൺ അവസാനത്തോടെയാണ് ഇവരെ തടവിലാക്കിയെന്ന വിവരം പൊലീസ് അറിയിച്ചത്.

ഷാങ് ജയിലിൽ നിരാഹാരത്തിലായിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി മോശമായതായി റിപ്പോട്ടുകളുണ്ട്. വുഹാനിൽ നിന്ന് കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന് അധികൃതർ തടവിൽവച്ചിരിക്കുന്ന മാദ്ധ്യമപ്രവർത്തകരിൽ ആദ്യം വിചാരണ നേരിടുന്ന വ്യക്തിയാണ് ഷാങ്.

Chinese citizen journalist faces trial for Wuhan virus reporting.

Zhang Zhan, a former lawyer, could face up to five years in jail if convicted of "picking quarrels and provoking trouble" for her reportinghttps://t.co/WIBQdjlwMb

📸 @hectorretamal pic.twitter.com/5A9VnCDz9K

— AFP News Agency (@AFP) December 28, 2020