operation-p-hunt-

തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ. ഡോക്‌ടർ ഉൾപ്പടെയാണ് ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റിലായത്. പിടികൂടിയവരിൽ ഭൂരിപക്ഷവും ഐ ടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ ഒരേസമയമാണ് 465 ഇടങ്ങളിലായി പരിശോധന നടന്നത്. 339 കേസുകൾ രജിസ്റ്റർ ചെയ്‌തു. ആറിനും പതിനഞ്ചിനും ഇടയിലുളള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഈ വർഷത്തെ മൂന്നാം പതിപ്പാണ് ഇന്നലെ നടന്നത്.

സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികളെ തിരഞ്ഞാണ് പി ഹണ്ട് ആരംഭിച്ചത്.